Sunday, November 24, 2013

കേള്‍ക്കൂ ഭൂമിഗാനം ........!

  • ഗാനത്തിലെന്തെല്ലാം  പറഞ്ഞിരിക്കുന്നു?
  • ഇതിലെന്തെല്ലാം  നമ്മുടെ ചുറ്റുപാടും  കാണാന്‍ കഴിയും?
  • അവയോട് നാം  എങ്ങിനെ പ്രതികരിക്കുന്നു?
നമുക്ക് എന്തെല്ലാം  ചെയ്യാനാകും ........! 
  • പോസ്റ്റര്‍ / നോട്ടീസ്സ്  തയ്യാറാക്കാം .
  • മുദ്രാഗീതങ്ങള്‍ തയ്യാറാക്കാം .
  • വാര്‍ത്തകളും  ചിത്രങ്ങളും  ശേഖരിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചാലോ? വെള്ളിയാഴചയാകട്ടെ! സ്കൂളില്‍ എല്ലാവര്‍ക്കും  കാണാമല്ലൊ! വൈകുന്നേരം  മക്കളെ വിളിക്കാന്‍ വരുന്ന രക്ഷാകര്‍ത്താക്കളും  അറിഞ്ഞും  കേട്ടുമെത്തുന്ന മറ്റുള്ളവരും  കൂടി കാണട്ടെ. അഭിപ്രായപുസ്തകം  വയ്ക്കണം . കാണുന്നവര്‍ സ്വന്തം  അഭിപ്രായം  എഴുതട്ടെ. മറ്റ് ക്ലാസ്സുകാര്‍ക്ക് ആശയ പ്രകടനത്തിന് ഒരു അവസരവുമാകും .
  • ഗാനത്തിന്റെ ദൃശ്യാവിഷ്കരണം (കൊറിയോഗ്രഫി) സാധിക്കുമോ? വെള്ളിയാഴ്ചത്തെ ബാലസഭയില്‍ അവതരിപ്പിക്കാമല്ലോ!  
  •     
  •    

                                                                                                                                                  അധികവായന, തിരക്കഥാനിര്‍മ്മാണം , ഉപന്യാസ മത്സരം, സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഇങ്ങനെ തുടര്‍ സാധ്യതകള്‍ നിരവധിയാണ്. എസ് ആര്‍ ജി യില്‍ ചര്‍ച്ചയും  ആസൂത്രണവും  നടക്കണ്ടേ! 

                                           തയ്യാറാക്കപ്പെടുന്ന ഉത്പന്നങ്ങളും  അനുഭവ വിവരണവും  സ്വന്തം  ബ്ലോഗിലൂടെ ലോകത്തെ അറിയിക്കണം. കണ്ടറിയാന്‍ താല്പര്യമുള്ളവര്‍ അറിയട്ടെ. പിന്തുടര്‍ച്ചക്കാരുണ്ടാകട്ടെ വിദേശത്ത് ജോലിചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രവര്‍ത്തനങ്ങളും  സ്കൂള്‍ വിശേഷങ്ങളും  അഭിമാനപൂര്‍വ്വം  മറ്റിള്ളവരെ കാണിക്കട്ടെ. നമ്മുടെ വിശേഷങ്ങളുമെത്തട്ടെ മലകള്‍ക്കും  കടലുകള്‍ക്കും  അപ്പുറത്തേയ്ക്ക്. 


Thursday, November 14, 2013

ബ്ലോഗുകളുടെ ലോകത്തേക്ക് സ്വാഗതം 

        കൊല്ലം  ജില്ലയിലെ പന്ത്രണ്ട് പൊതുവിദ്യാലയങ്ങള്‍ ഇന്ന് ബ്ലോഗുകളുടെ ലോകത്തെക്ക് പിച്ചവക്കുകയാണ്. അവര്‍ക്ക് 'സീപ്പോക്സ്'' ടീമിന്റെ ആശംസകള്‍. വിദ്യാലയ ബ്ലോഗുകളുടെ ഉദ്ഘാടനച്ചടങ്ങ് വര്‍ണ്ണശബളമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 

      ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം  ഉടന്‍തന്നെ വിശദമായ ഒരു റിപ്പോര്‍ട്ട് ടൈപ്പ് ചെയ്ത് തയ്യാറാക്കൂ. പത്രറിപ്പോര്‍ട്ടിന്റെ കെട്ടും  മട്ടും  വേണം. 

കൂടെ എന്തെല്ലാം  ഉള്‍പ്പെടുത്താം .......

  • ചടങ്ങിനുവേണ്ടി തയ്യാറാക്കിയ നോട്ടീസ് / ക്ഷണക്കത്ത് 
  • ചടങ്ങിനുവേണ്ടി കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ 
  • അവ സ്കൂള്‍ പരിസരത്ത് പതിച്ചിരിക്കുന്നതിന്റെ ഫോട്ടോകള്‍ 
  • ചടങ്ങിന്റെ ഫോട്ടോകള്‍ 
  •    

  •     

    അങ്ങനെ അങ്ങനെ ................. 

    റിപ്പോര്‍ട്ടിനെ ആകര്‍ഷകമാക്കുന്ന എന്തും  ചേര്‍ക്കാം . 

    ഇത് ഇന്നുതന്നെ ബ്ലോഗില്‍ പോസ്റ്റ്ചെയ്യൂ....!

    പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടേയും  അധ്യാപകരുടേയും  പങ്കാളിത്തം  ഉറപ്പാക്കുമല്ലോ!

    ............ CPOKS Team