- ഗാനത്തിലെന്തെല്ലാം പറഞ്ഞിരിക്കുന്നു?
- ഇതിലെന്തെല്ലാം നമ്മുടെ ചുറ്റുപാടും കാണാന്‍ കഴിയും?
- അവയോട് നാം എങ്ങിനെ പ്രതികരിക്കുന്നു?
നമുക്ക് എന്തെല്ലാം ചെയ്യാനാകും ........!
- പോസ്റ്റര്‍ / നോട്ടീസ്സ് തയ്യാറാക്കാം .
- മുദ്രാഗീതങ്ങള്‍ തയ്യാറാക്കാം .
- വാര്‍ത്തകളും ചിത്രങ്ങളും ശേഖരിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചാലോ? വെള്ളിയാഴചയാകട്ടെ! സ്കൂളില്‍ എല്ലാവര്‍ക്കും കാണാമല്ലൊ! വൈകുന്നേരം മക്കളെ വിളിക്കാന്‍ വരുന്ന രക്ഷാകര്‍ത്താക്കളും അറിഞ്ഞും കേട്ടുമെത്തുന്ന മറ്റുള്ളവരും കൂടി കാണട്ടെ. അഭിപ്രായപുസ്തകം വയ്ക്കണം . കാണുന്നവര്‍ സ്വന്തം അഭിപ്രായം എഴുതട്ടെ. മറ്റ് ക്ലാസ്സുകാര്‍ക്ക് ആശയ പ്രകടനത്തിന് ഒരു അവസരവുമാകും .
- ഗാനത്തിന്റെ ദൃശ്യാവിഷ്കരണം (കൊറിയോഗ്രഫി) സാധിക്കുമോ? വെള്ളിയാഴ്ചത്തെ ബാലസഭയില്‍ അവതരിപ്പിക്കാമല്ലോ!
അധികവായന, തിരക്കഥാനിര്‍മ്മാണം , ഉപന്യാസ മത്സരം, സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഇങ്ങനെ തുടര്‍ സാധ്യതകള്‍ നിരവധിയാണ്. എസ് ആര്‍ ജി യില്‍ ചര്‍ച്ചയും ആസൂത്രണവും നടക്കണ്ടേ!
തയ്യാറാക്കപ്പെടുന്ന ഉത്പന്നങ്ങളും അനുഭവ വിവരണവും സ്വന്തം ബ്ലോഗിലൂടെ ലോകത്തെ അറിയിക്കണം. കണ്ടറിയാന്‍ താല്പര്യമുള്ളവര്‍ അറിയട്ടെ. പിന്തുടര്‍ച്ചക്കാരുണ്ടാകട്ടെ വിദേശത്ത് ജോലിചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രവര്‍ത്തനങ്ങളും സ്കൂള്‍ വിശേഷങ്ങളും അഭിമാനപൂര്‍വ്വം മറ്റിള്ളവരെ കാണിക്കട്ടെ. നമ്മുടെ വിശേഷങ്ങളുമെത്തട്ടെ മലകള്‍ക്കും കടലുകള്‍ക്കും അപ്പുറത്തേയ്ക്ക്.
ഗാനം വളരെ മനോഹരമായിരിക്കുന്നു. സൂചിപ്പിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതുമാണ്. പരീക്ഷ പടിവാതിലില്‍ എന്ന കൊളുത്ത് എന്നെ പിന്നോട്ട് വലിക്കുന്നു. എന്തായാലും ജനുവരിയില്‍ എങ്കിലും ഇതില്‍ സൂചിപ്പിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. കുട്ടികളില്‍ നിന്നും നല്ല സൃഷ്ടികള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. നാളെ തന്നെ കുട്ടികളെ ഈ ഗാനം കേള്‍പ്പിക്കും.
ReplyDeleteപാട്ട് download ചെയ്യാന്‍ കഴിയുന്നില്ല....
ReplyDeleteഞങ്ങളുടെ blog കാണുക
ReplyDeletewww.gupsthalavoor.blogspot.in